ആദൂരില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ ചൂരല്‍കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അധ്യാപകനെ പിരിച്ചു വിട്ടു

171

കാസര്‍കോഡ്: ആദൂരില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ ചൂരല്‍കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു.ആദൂര്‍ മഞ്ഞപ്പാറ മജ് ലിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകന്‍ ഖാലിദിനെതിരെയാണ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്.മജ് ലിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി അജ്മല്‍ റോഷനാണ് അദ്ധ്യാപകന്‍ ഖാലിദിന്റെ അടിയേറ്റ് പരിക്കേറ്റത്. പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ അജ്മല്‍ റോഷന്‍ കൂട്ടുകാരുമായി സംസാരിച്ചതാണ് അദ്ധ്യാപകനെ പ്രകോപിപ്പിച്ചത്. കുപിതനായ ഖാലിദ് കുട്ടിയെ ചൂരല്‍കൊണ്ട് കൈയ്യില്‍ ആറ് പ്രാവശ്യം അടിച്ചെന്നാണ് പരാതി.അടികൊണ്ട് കുട്ടിയുടെ കയ്യില്‍ മുറിവുണ്ടായി.വിവരമറിഞ്ഞ് ബന്ധുക്കള്‍ സ്‌കൂളിലെത്തിയെങ്കിലും അപ്പോഴേക്കും ഖാലിദ് സ്‌കൂളില്‍ നിന്ന് പോയിരുന്നു.പിന്നീട് കുട്ടിയുടെ ബന്ധുക്കള്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കി.ഇതേ തുടര്‍ന്ന് ഖാലിദിനെതിരെ പൊലീസ് കേസെടുത്തു.പ്രതിഷേധം ശക്തമായതോടെ ഖാലിദിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് അച്ചടക്കനടപടിയെടുത്തു.മനപൂര്‍വമല്ലെങ്കിലും അദ്ധ്യാപകന്‍ ചെയ്തത് തെറ്റാണെന്നും അദ്ദേഹത്തെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മനോഹരന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY