വർഗീയ പരാമർശം നടത്തി വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദിപ്പിച്ച അധ്യാപിക തൃപ്തി ത്യാഗിയ്ക്ക് മൂന്ന് വർഷം തടവ് ശിക്ഷ

38

ന്യൂഡൽഹി: വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദിപ്പിക്കുകയും വർഗീയ പരാമർശം നടത്തുകയും ചെയ്ത കേസിൽ പ്രതിയായ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തി ഉത്തർ പ്രദേശ് പോലിസ്. 2015 ലെ ബാലനീതി നിയമത്തിലെ എഴുപത്തി അഞ്ചാം വകുപ്പ് ആണ് അധ്യാപികക്കെതിരെ പുതുതായി ചുമത്തി യത്.

കുട്ടികളെ ആക്രമിക്കുക. ഉപദ്രവിക്കുക. അവഗണിക്കുക അതിലൂടെ കുട്ടികൾക്ക് മാനസിക ശാരീരിക സമ്മർദ്ദം ഏൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 3 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പാണ്. വിശദമായ അന്വേഷണ ത്തിനുശേഷമാണ് ബാല നീതി വകുപ്പ് പ്രകാരം ഉള്ള കുറ്റം കൂടി ചേർക്കാൻ തീരുമാനിച്ചത് . നേരത്തെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 504 വകുപ്പുകൾ പ്രകാരം അധ്യാപികയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

മനപ്പൂർവം വേദനിപ്പിക്കുക, മനപ്പൂർവം അപമാനിക്കുകയും അതുവഴി പ്രകോപന മുണ്ടാകുകയും ചെയ്യുക. തുടങ്ങിയ ജാമ്യം ലഭി ക്കുന്ന വകുപ്പുകൾ മാത്രമായിരുന്നു ചുമത്തിയത്. ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ആഴ്ചകൾ നീണ്ടുനിന്ന അന്വേഷണ ത്തിനു ശേഷ മാണ് മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂളിലെ അധ്യാപികക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പ് ചുമത്തിയത്.

NO COMMENTS

LEAVE A REPLY