കൊച്ചി : അധ്യാപകദിനാചരണത്തിന്റെ ഭാഗമായി അധ്യാപര്‍ക്കായി ബജാജ് ഫിനാന്‍സുമായി ചേര്‍ന്ന് ഡെല്‍ ഇന്ത്യ പ്രത്യേക ഫിനാന്‍സ് കാര്‍ഡ് അവതരിപ്പിച്ചു. പഴ്സണല്‍ കമ്ബ്യൂട്ടറുകള്‍ അധ്യാപകര്‍ക്ക് കൂടുതല്‍ പ്രാപ്തമാക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിത്. പഴ്സണല്‍ കമ്ബ്യൂട്ടറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ഡെല്‍ ആരംഭ് പദ്ധതിയില്‍ സുപ്രധാന പങ്കാളികളാണ് അധ്യാപകര്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരെ ഏകോപിപ്പിച്ച് കമ്ബ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സാധ്യതകളിലേക്ക് വാതില്‍ തുറക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ത്ഥികളുടെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിനുള്ള ഉപാധിയാണ് പഴ്സണല്‍ കമ്ബ്യൂട്ടറുകള്‍.ഡെല്‍ ആരംഭിന്റെ ഭാഗമായി രാജ്യത്തെ 1200 സ്കൂളുകളിലായി 22000 അധ്യാപകര്‍ക്ക് കമ്ബ്യൂട്ടര്‍ പരിശീലനം നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ 100,000 അധ്യാപകര്‍ക്ക് എന്‍ഐഐടിയുടെ പഴ്സണല്‍ കമ്ബ്യൂട്ടര്‍ പരിശീലനം ലഭ്യമാക്കാനാണ് ശ്രമം. കമ്ബ്യൂട്ടറിന്റെ അടിസ്ഥാനപാഠങ്ങള്‍ സ്വായത്തമാക്കുന്ന അധ്യാപകര്‍ക്ക് അഡ്വാന്‍സ്ഡ് കോഴ്സുകള്‍ക്ക് യോഗ്യതയും, രക്ഷിതാക്കളിലേക്ക് ഈ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുള്ള അംഗീകാരവും ലഭിക്കും. ഇതിന് പുറമെയാണ് അധ്യാപകര്‍ക്ക് പഴ്സണല്‍ കമ്ബ്യൂട്ടറുകള്‍ വാങ്ങുന്നതിനായി ഫിനാന്‍സ് കാര്‍ഡുകള്‍ നല്‍കുന്നത്.പ്രോസസിങ് ഫീസ് ഇല്ലാതെ 18 അല്ലെങ്കില്‍ 15 മാസ തവണകളില്‍ കമ്ബ്യൂട്ടറുകള്‍ സ്വന്തമാക്കാം. ഒരു വര്‍ഷം നീളുന്ന പദ്ധതിയില്‍ രാജ്യത്തെ 75 നഗരങ്ങളിലായി 5000 സ്കൂളുകളിലെ പത്തു ലക്ഷം വിദ്യാര്‍ഥികളിലും 1,00,000 അധ്യാപകരിലും ഒപ്പം 2,00,000 രക്ഷിതാക്കളിലും പദ്ധതിയുടെ പ്രയോജനമെത്തുമെന്ന് ഡെല്‍ ഇന്ത്യ, കണ്‍സ്യൂമര്‍ ആന്റ് സ്മോള്‍ ബിസിനസ് വിഭാഗം വൈസ് പ്രസിഡന്റ് പി.കൃഷ്ണകുമാര്‍ പറഞ്ഞു. ഈ പദ്ധതിയിലൂടെ പലിശയില്ലാതെ കേവലം 1600 രൂപ മാത്രം വരുന്ന മാസത്തവണകളിലൂടെ 28,000 രൂപ വില വരുന്ന പഴ്സണല്‍ കമ്ബ്യൂട്ടറുകളാണ് അധ്യാപകര്‍ക്ക് സ്വന്തമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്തെ 75 നഗരങ്ങളിലായി 168 ഡെല്‍ എക്സ്ക്ലുസീവ് സ്റ്റോറുകളില്‍ കാര്‍ഡിന് പ്രാബല്യമുണ്ടാകും. നിലവിലുള്ള പൂജ്യം പലിശ നിരക്കിലുള്ള 9, 12 മാസത്തവണകള്‍ക്കൊപ്പം ഡെല്‍ ആരംഭ് ടീച്ചേഴ്സ് എക്സ്ക്ലുസീവ് ഫിനാന്‍സ് കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് പലിശരഹിതമായി 15, 18 മാസത്തവണകള്‍ ലഭ്യമാകും.