പൊതുവിദ്യാഭ്യാസം പഠിക്കാൻ പഞ്ചാബിൽ നിന്നുള്ള സംഘം കേരളത്തിൽ

102

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ മുന്നേറ്റങ്ങൾ പഠിക്കാൻ പഞ്ചാബിൽ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി. പഞ്ചാബ് എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ 10 അംഗ മെന്റർ അധ്യാപകരുടെ സംഘമാണ് കേരള എസ്.സി.ഇ.ആർ.ടിയിലെത്തിയത്. സംസ്ഥാനതലത്തിൽ നടന്ന ചർച്ചകൾക്ക് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് നേതൃത്വം നൽകി.

വിവിധ എസ്.സി.ഇ.ആർ.ടി ഫാക്കൽറ്റി അംഗങ്ങൾ ചർച്ചകളിൽ പങ്കെടുത്തു. അധ്യാപക പരിശീലനം, പാഠപുസ്തക നിർമ്മാണം, പഠനപ്രക്രിയ, മൂല്യനിർണ്ണയം തുടങ്ങിയ വിഷയങ്ങൾ സംഘാംഗങ്ങൾ മനസ്സിലാക്കി. സ്‌കൂളുകളിലെ ഭൗതിക സൗകര്യങ്ങളും അക്കാദമിക പ്രവർത്തനങ്ങളും നേരിട്ട് മനസ്സിലാക്കാൻ സംഘാംഗങ്ങൾ ഡയറ്റുകൾ, അധ്യാപക പരിശീലന സ്ഥാപനങ്ങൾ, സ്‌കൂളുകൾ എന്നിവ സന്ദർശിക്കും.

NO COMMENTS