പ്രളയബാധിത പ്രദേശങ്ങളില്‍ പരിശോധന നടത്താന്‍ ടീമുകള്‍ രൂപീകരിച്ചു.

128

കോഴിക്കോട് : കാലവര്‍ഷക്കെടുതിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സോയില്‍ പൈപ്പിംഗ്, മണ്ണൊലിപ്പ്, തുടങ്ങിയ പ്രതിഭാസങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടീമുകള്‍ രൂപീകരിച്ചു. ഓരോ താലൂക്കിലെയും ടീമില്‍ സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ്, ജിയോളജി, സിഡബ്‌ളിയു ആര്‍ഡിഎം എന്നിവയിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥരാണുള്ളത്.

വലിയ പാറകഷ്ണങ്ങളും മണ്ണും നിറഞ്ഞിരിക്കുന്നതിനാല്‍ പലരും വീടുകളിലേക്ക് പോകാന്‍ വിമുഖത കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ താലൂക്ക്തലത്തിലുള്ള ഈ നാലു ടീമുകളും സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കണമെന്നും പ്രശ്‌ന പരിഹാരത്തിനായി ഇതനുസരിച്ച് നടപടിയെടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയമഭിമുഖീകരിക്കേണ്ടി വന്ന നിരവധി വീടുകളുടെ കെട്ടുറപ്പും് ആശങ്കാജനകമാണ്. ഈ അവസരത്തില്‍ ഇനിയുമൊരു ദുരന്തം ഒഴിവാക്കുന്നതിന് മുന്നോടിയായി ഓരോ പഞ്ചായത്ത് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ എന്‍ ആര്‍ ഇ ജി എസ്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ എഞ്ചിനീയര്‍മാര്‍ അടങ്ങുന്ന ഒരു സംഘം രൂപീകരിച്ച് പരിശോധന നടത്തി സുരക്ഷ ഉറപ്പു വരുത്തേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ആവശ്യമെങ്കില്‍ കൂടുതല്‍ വീടുകളുള്ള സ്ഥലങ്ങളില്‍ എന്‍ ഐ ടിയിലെയും ഗവണ്‍മെന്റ് എഞ്ചിനീയറിംഗിലെയും മറ്റ് എഞ്ചിനീയറിംഗ് കോളേജിലെയും സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഔദ്യോഗിക പരിശോധനയുടെ റിപ്പാര്‍ട്ട് നോഡല്‍ ഓഫീസറായ റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ കെ ഹിമ മുമ്പാകെ ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ടെണ്ടര്‍ ക്ഷണിച്ചു

മേലടി ബ്ളോക്കിലെ എം.എല്‍.എ.എസ്.ഡി.എഫ്, കാലവര്‍ഷക്കെടുതി പുനരുദ്ധാരണപ്രവൃത്തി എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് പൊതുമരാമത്ത് കരാറുകാരില്‍ നിന്നും റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്ത് 19 ഉച്ചയ്ക്ക് 1 മണി. ദര്‍ഘാസ് സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ : 0496 2602031.

NO COMMENTS