ബ്രഹ്മോസ് വഹിച്ച സുഖോയ് F16 നേക്കാൾ മികച്ചത്

235

sukoi 1

ഇന്ത്യൻ വ്യോമസേനയ്ക്ക് വൻ പ്രഹരശേഷി നൽകുന്ന സുഖോയ് 30 – ബ്രഹ്മോസ് ക്രൂസ് മിസൈൽ സംയോജനം കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കി. ലോകത്തെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇനി പോർ വിമാനമായ സുഖോയ്‌യിൽ നിന്ന് ശത്രുവിനു നേരെ നിറയൊഴിക്കും. അമേരിക്കയുടെ F16 പോർവിമാനത്തേക്കാൾ എത്രയോ മികച്ചതാണ് ഇന്ത്യയുടെ സുഖോയ് എന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പരീക്ഷണം.

ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ലോകത്ത് തന്നെ ഇതാദ്യമാണ്. ഇതോടെ ലോകത്ത് ഈ കഴിവുനേടുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി. നാസിക്കിലെ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽ ലിമിറ്റഡിൽ ആയിരുന്നു ബ്രഹ്മോസ്– സുഖോയ് സംയോജനം. ശത്രുപാളയത്തിലെ വ്യക്തമായി കാണാൻ‌ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽ പോലും ആക്രമണം നടത്താൻ കഴിയുമെന്നതാണ് സുഖോയ് 30 – ബ്രഹ്മോസ് സംയോജനത്തിന്റെ നേട്ടം. അതിനാൽ പരീക്ഷണത്തെ വളരെ ശ്രദ്ധാപൂർവവും ആശങ്കയോടെയുമാണ് മറ്റു രാജ്യങ്ങൾ വീക്ഷിച്ചത്.

വ്യോമസേന, ഡിആർഡിഒ, എച്ച്എഎൽ എന്നിവയുടെ സംയുക്ത പ്രവർത്തനമാണ് ചരിത്രവിജയത്തിലെത്തിയത്. ശത്രുവിനെ സംബന്ധിച്ചിടത്തോളം ‘ഭീകരൻ’ ആണ് സൂപ്പർസോണിക് ബ്രഹ്മോസ് മിസൈൽ. മണിക്കൂറിൽ 3,600 കിലോമീറ്റർ ആണ് വേഗം. വെടിയുണ്ടയേക്കാൾ മുന്നിൽ.

ഇന്ത്യയുടെ പ്രതിരോധ ജെറ്റ് വിമാനം സുഖോയ് 30MKI ഇതിനെ തടുക്കാനുള്ള സവിശേഷതകള്‍ കൂടിയതാണെന്നാണ് പ്രതിരോധ വിഭാഗം പറയുന്നത്. ഇവരണ്ടും തമ്മിലുള്ള ഒരു താരതമ്യപഠനമാണ് താഴെ.

യുഎസ് F16
F-16
M 61A1, 20MM മള്‍ട്ടിബാരല്‍ പീരങ്കി, 500 റൗണ്ട് ഉപയോഗിക്കാവുന്നത്.
6 എയര്‍ ടു എയര്‍ മിസൈലുകള്‍.
പഴയ എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫസ് ആയുധങ്ങള്‍ ഉപയോഗിക്കാം.
ഇലക്ട്രോണിക് പ്രതിരോധമാര്‍ഗങ്ങളുണ്ട്.

ഇന്ത്യയുടെ സുഖോയ് 30MKI
sukoi 2
ബില്‍റ്റ് ഇന്‍ സിംഗിള്‍ ബാരല്‍ 30MM.
150 റൗണ്ട് ഉപയോഗിക്കാവുന്ന GSh 301 ഗണ്‍.
6 ഗൈഡഡ് എയര്‍ ടു സര്‍ഫസ് മിസൈല്‍സ്.
6 ഗൈഡഡ് ലേസര്‍ ബോംബുകള്‍.
6 എയര്‍ ടു സര്‍ഫസ് മിസൈല്‍സ്.
8500 KG വരെയുള്ള ക്ലസ്റ്റര്‍ ബോംബുകള്‍.
80 അണ്‍ഗൈഡഡ് റോക്കറ്റ്‌സ്.
8000 KG വരെയുള്ള പേലോഡ്‌സ്.

പ്രാഥമിക ഉപയോഗം:

F16 : വിവിധോദ്ദേശ യുദ്ധ വിമാനം
Su30MKI: വിവിധോദ്ദേശ യുദ്ധ വിമാനം

ചിറകിന്റെ വലുപ്പം :

F16 :15 M
Su30MKI: 10M

ഉല്‍പ്പാദനം :

F16 :ലോക്ഹീഡ് മാര്‍ട്ടിന്‍ , യു.എസ്
Su30MKI: ഇര്‍ക്കുട്ട് ക്രോപ് ,റഷ്യ, എച്ച്.എ,എല്‍

ആദ്യ അവതരണം :

F16 : 1978 ഓഗസ്റ്റ്
Su30MKI: 2002 സെപ്റ്റംബര്‍

കൂടിയ വേഗത :

F16 :2414 kmph (ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗത)
Su30MKI: 2120kmph

പരമാവധി ഉള്‍ക്കൊള്ളാവുന്ന ഭാരം :

F16 :21,772 KG
Su30MKI: 38,800KG

പരമാവധി ഉയരം :

F16 : 50,000FT
Su30MKI: 56800 FT

പരിധി:

F16 : 3,222 KM
Su30MKI: 3,000KM

ബ്രഹ്മോസ്

ലോകത്തെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈൽ
Brahmos.jpg.image.784.410
∙ റഷ്യ, ഇന്ത്യ സംയുക്ത നിർമിതം
∙ ഭാരം: 2500 കിലോ (വ്യോമപതിപ്പ്) നീളം: 8.4 മീറ്റർ,
∙ വ്യാസം: 0.6 മീറ്റർ റേഞ്ച്: 300 കിലോമീറ്റർ
∙ വേഗം: മണിക്കൂറിൽ 3600 കിലോമീറ്റർ
Courtsy : Manorama online

NO COMMENTS

LEAVE A REPLY