യുവ പ്രതിഭകളെ വരവേറ്റ് തേജസ്വിനി പുഴയോരം

73

കാസര്‍കോട് : നാളെയുടെ കാലാകാരന്മാരെ വാര്‍ത്തെടുക്കുന്നതിനായി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ യുവ എഴുത്തു കാര്‍ക്കായി സംഘടിപ്പിക്കുന്ന എഴുത്തുകൂട്ടം സാഹിത്യശില്പശാല കാസര്‍കോടിന്റെ ചരിത്രവും സംസ്‌ കാരവും ഇഴ ചേര്‍ത്തൊഴുകുന്ന തേജസ്വിനിയുടെ തീരത്ത് നീലേശ്വരം അച്ചാംതുരുത്തിയിലാണ് ഒരുക്കിയിരിക്കുന്ന ത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 35 വയസ്സില്‍ താഴെയുള്ള അമ്പതോളം എഴുത്തുകാരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്.

മലയാളസാഹിത്യത്തെ ഇന്ത്യന്‍ സാഹിത്യത്തിന്റെ മുന്നിലെത്തിച്ച പ്രതിഭളാണ് യുവ സാഹിത്യകാരന്മാരോട് സംവ ദിക്കാനെത്തുന്നത്. മലയാള സാഹിത്യത്തിലെ എം മുകുന്ദന്‍ യുവസാഹിത്യകാരന്മാരോട് സംവദിക്കാനെത്തും. എഴുത്ത് കൂട്ടത്തിനായി അപേക്ഷകള്‍ ക്ഷണിച്ചതോടൊപ്പം അയച്ചു കിട്ടിയ കൃതികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കൃതികള്‍ ചേര്‍ത്ത് അഗ്‌നി പര്‍വ്വതങ്ങള്‍ പുകയുന്നുണ്ട് എന്ന പുസ്തകം ശില്പശാലയുടെ ആരംഭത്തില്‍ തന്നെ തയ്യാറാക്കി.

കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി വി കെ പനയാലാണ് പുസ്തകത്തിന്റെ എഡിറ്റര്‍.ഏഴ് കഥകളും എട്ട് കവിതകളും ഒരു ലേഖനവും അടങ്ങുന്നതാണ് പുസ്തകം.ആദ്യ ദിനത്തില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ കെ എസ് രവികുമാറിന്റെ നേതൃത്വത്തില്‍ കഥയുടെ ഇന്നലെകള്‍ എന്ന ക്ലാസ് സംഘടിപ്പിച്ചു.തുടര്‍ന്ന് ഇ പി രാജഗോപാലന്‍ നയിച്ച കഥയുടെ മാറുന്ന മുഖം, ടി ഡി രാമകൃഷ്ണന്റെ കഥയും നോവലും തമ്മില്‍ എന്ത്, അംബികാസുതന്‍ മാങ്ങാട് നേതൃത്വം നല്‍കിയ പരിസ്ഥിതിയും സാഹിത്യവും, ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ നേതൃത്വത്തില്‍ മലയാള കവിത ദിശാപരിണാമങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിവിധ ക്ലാസുകള്‍ നടന്നു.

വൈകുന്നേരം അഞ്ചരയോടെ പുഴയും സാഹിത്യവും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയില്‍ സംഘടിപ്പിച്ചു. മോഡറേറ്റര്‍ സി എം വിനയചന്ദ്രന്‍ ആയിരുന്നു. എ സി ശ്രീഹരി, ദിവാകരന്‍ വിഷ്ണുമംഗലം, ഡോ.ഇ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്റെ ഡോക്യുമെന്ററി സിനിമകള്‍ എന്ന വിഷയത്തില്‍ എം എ റഹ്മാന്‍ പ്രഭാഷണവും 7 30ന് യുവ സാഹിത്യകാരന്‍മാര്‍ക്കായി സിനിമാപ്രദര്‍ശനവും നടന്നു. .

NO COMMENTS