തിരുവനന്തപുരം: നേത്രാവതി എക്സ്പ്രസ് ട്രെയിനിന്റെ ബോഗികള്‍ ഓടിക്കൊണ്ടിരിക്കെ ഇളകി മാറി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ബോഗികള്‍ തിരികെ ഘടിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.