മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി.

114

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കൊറോണ ദുരിതാശ്വാസനിധിയുമായി മലയാളസിനിമയിലെ സംഘടനയായ ഫെഫ്ക മുന്നിട്ടിറങ്ങിയപ്പോള്‍ തന്നെ അല്ലു അര്‍ജുന്‍ ധനസഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. രോഗബാധിതരെ ചികിത്സിക്കാനും രോഗംവരുന്നത് തടയാനും സംസ്ഥാനത്തിന് സാമ്പത്തിക ശേഷി അടിയന്തിരമായി കൈവരിക്കേണ്ടതുണ്ടെന്നും ഇത്തരം ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ദുരിതാശ്വാനിധി പ്രളയത്തിനു ശേഷം കോവിഡ്-19 പ്രതിരോധത്തിനുള്ള ദുരിതാശ്വാസ നിധിയായിട്ടാവും പ്രവര്‍ത്തിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

NO COMMENTS