കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് താല്കാലിക നിയമനത്തിന് പരിയാരത്തുളള കണ്ണൂർ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ആഗസ്റ്റ് എട്ടിന് രാവിലെ 11ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഈ യോഗ്യത ഉളളവരുടെ അഭാവത്തിൽ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുളളവരേയും പരിഗണിക്കും.
ഗവേഷണ പരിചയവും അഭിരുചിയും ഉളളവർ, ഗവേഷണ കോഴ്‌സ് പൂർത്തിയാക്കിയവർ, ഗവേഷണവുമായി ബന്ധപ്പെട്ട ആർട്ടിക്കിളുകൾ പ്രസിദ്ധീകരിച്ചവർ എന്നിവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ഗവേഷണപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം.
പ്രതിമാസം 25,000 രൂപ നിരക്കിൽ ക്ലിപ്ത വേതനം നൽകും. നിയമന കാലാവധി റിസർച്ച് വർക്കുകളുടെ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യറാക്കുന്നത് വരെ മാത്രമാണ്. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ അറിയാം.