തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ 22,000 രൂപ ശമ്പളനിരക്കിൽ സൂപ്പർവൈസർ (ടെക്‌സ്റ്റൈൽസ്) താത്കാലിക ഒഴിവുണ്ട് (എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു). എസ്.എസ്.എൽ.സി യും സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച ത്രിവത്സര ഡിപ്ലോമയും സ്പിന്നിംഗ് മില്ലിൽ രണ്ട് വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 01.01.2018 ന് 18-41 വയസ്. (നിയമാനുസൃത വയസ്സിളവ് ബാധകം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂലൈ 24 നകം ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ ഇതരസംവരണ വിഭാഗത്തിലുള്ളവരേയും അവരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരേയും പരിഗണിക്കും.