പത്ത് കിലോ കഞ്ചാവുമായി പിടിയിൽ

185

തിരുവനന്തപുരം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും തിരുവനന്തപുരം എക്‌സൈസ് ഐബി ടീമും നടത്തിയ സംയുക്ത പരിശോധനയിൽ കോവളത്ത് നിന്നും 10 കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. ഒട്ടേറെ കഞ്ചാവ് കേസുകളിൽ പ്രതിയായ തെക്കുപാറ സത്യനാണ് തമിഴ് നാട്ടിൽ നിന്നും മോട്ടോർ സൈക്കിളിൽ കഞ്ചാവുമായി വരുമ്പോൾ അറസ്റ്റിലായത്.

കിലോക്ക് 2500 രൂപ നിരക്കിൽ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ തുണി എന്ന പട്ടണത്തിൽ നിന്നും തമിഴ് നാട്ടിലെ മാർത്താണ്ഡത്ത് സംഭരിച്ച് വച്ച ശേഷം കുറച്ച് വീതം കേരളത്തിൽ എത്തിക്കുകയായിരുന്നു ഇയാളുടെ പതിവ്. 10 കിലോ കഞ്ചാവ് കേരളത്തിൽ ചില്ലറ വിൽപന നടത്തുമ്പോൾ ഇയാൾക്ക് 10 ലക്ഷം രൂപ ലഭിക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് വിനോദ സഞ്ചാര മേഖലകളിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കാൻ എക്‌സൈസ് കമ്മിഷണർ നിർദേശം നൽകിയിരുന്നു. സ്‌ക്വാഡ് സിഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ സി. പി പ്രവീൺ, പ്രിവന്റീവ് ഓഫീസർമാരായ സജിത്, മോൻസി, അനിൽ കുമാർ, സിഇഒ പ്രകാശ്, ബിനു, ജിതീഷ്, ഡബ്‌ള്യൂസിഇഒ അഞ്ജന, ഐബി ഇൻസ്‌പെക്ടർ മോഹൻ കുമാർ, പ്രിവന്റീവ് ഓഫീസർ്മാരായ സജി, ഷാജു, സുധീഷ് കൃഷ്ണ, ഷാജി, ഡ്രൈവർ അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

NO COMMENTS