ദമ്മാം: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികളും, 3 മഹാരാഷ്ട്ര, 3 ഉത്തര്പ്രദേശ്, 2 തെലുങ്കാന സ്വദേശികളുമാണ് മരിച്ചത്. ഇതോടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 10 ആയി. സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9362 ആയി ഉയർന്നു. ഇന്നു രോഗം ബാധിച്ച 5 പേര്കൂടി മരണപ്പെട്ടു. ഇതോടെ കോവിഡ് 19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 97 ആയി ഉയര്ന്നു. മരണമടഞ്ഞവരില് നാലു പേര് മക്കയിലാണ് ഒരാള് ജിദ്ദയിലുമാണ്. 69 പേര് സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരടെ എണ്ണം 1398 ആയി.
മക്ക 251, ജിദ്ദ 210, ദമ്മാം, 194, മദീന 177, ഹുഫൂഫ് 123, റിയാദ് 85, സുല്ഫി 9, തായിഫ് 7, യാമ്ബു 6, ദഹ് റാന് 4, ഹായില് 4, റഅ്സത്തന്നൂറ 3, ഉനൈസ 3, ജുബൈല് 3 , തബുക് 2, റാബിഅ് 2, അല്ബാഹ 1, മഹായീല് അസീര് 1, അല്ഖര്ജ് 1, അല്‌അയ്സ് 1, ബീഷ 1. സൗദിയില് ഇതിനകം 1,80,000 പേരെ കോവിഡ് 19 പരിശോധന നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.കർഫ്യൂ സമയത്ത് നടപ്പിലാക്കിയ ഏകീകൃത പാസ്സ് സംവിധാനം നാളെ സൗദിയിലെ എല്ലാ പ്രദേശങ്ങളിലും നടപ്പിലാക്കും. കർഫ്യൂ ഇളവ് അനുവദിച്ചിട്ടുള്ള മേഖലയില് ഉള്ളവര്ക്ക് മാത്രമേ പാസ്സ് അനുവദിക്കൂ എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
രോഗികളുടെ എണ്ണത്തില് വര്ധന രേഖപ്പെടുത്തി തുടങ്ങിയത് റാപിഡ് പരിശോധനകള് നടത്തിയതോടെയാണ് ഇന്ന് രേഖപ്പെടുത്തിയ 82 ശതമാനവും വ്യാപക പരിശോധനയിലൂടെയാണ്. ലേബര് ക്യാമ്ബുകള് കേന്ദ്രീകരിച്ച് പരിശോധന നടത്തി വരുകയാണ്