പതിനായിരം കടന്ന് കോവിഡ് ബാധിതര്‍ – ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്

35

കാസറഗോഡ് : ജില്ലയില്‍ ഇളവുകള്‍ അനുവദിച്ചതോടെ കോവിഡ് വ്യാപനവും വര്‍ധിക്കുകയാണ്. ആളുകളുടെ ജാഗ്രതക്കുറവാണ് രോഗവ്യാപനം രൂക്ഷമാകാന്‍ കാരണം.മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാ തെയും സാനിറ്റൈസര്‍ ഉപയോഗിക്കാതെയുമൊക്കെ കൂട്ടംകൂടി നില്‍ക്കുന്നവരും നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് കറങ്ങി നടക്കുന്നവരുടെയെല്ലാം എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതേ

ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് സെപ്റ്റംബര്‍ 28 വരെ രജിസ്റ്റര്‍ ചെയ്തത് 37403 കേസുകളാണ്. മാസ്‌ക് ധരിക്കാതെ കറങ്ങി നടക്കുന്നതിന് പോലീസ് 500 രൂപയാണ് പിഴയീടാക്കുന്നത്. എന്നിട്ടും ആളുകള്‍ക്ക് യാതൊരു മാറ്റവുമില്ലെന്നാണ് പോലീസ് പറയുന്നത്. മാസ്‌ക് ധരിക്കാതെ കറങ്ങി നടക്കുന്നതിന് ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം മുന്നൂറിന് മുകളിലാണ്. ഇന്നലെ മാത്രം (സെപ്റ്റംബര്‍ 28) 303 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

നിര്‍ദ്ദേശങ്ങള്‍ അവഗണിക്കരുത്

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസും ആരോഗ്യ വകുപ്പും പുറത്തിറക്കിയ നിര്‍ദ്ദേശ ങ്ങള്‍ അവഗണിക്കുന്നവരുടെ എണ്ണത്തിലും കുറവില്ലെന്നാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സൂചിപ്പിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിന് ജില്ലയില്‍ സെപ്റ്റംബര്‍ 28 വരെ 9265 പേരെയാണ് അറസ്റ്റ് ചെയ്തത്. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 6219 കേസുകളാണ് രജിസസ്റ്റര്‍ ചെയ്തത്.

1338 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് കേസെടുത്ത് പിഴ ചുമത്തിയിട്ടും ഫലമില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വര്‍ധനവ് വിരല്‍ ചൂണ്ടുന്നത്. ഇന്നലെ മാത്രം സെപ്റ്റംബര്‍ 28 ന് മാത്രം 91 പേരെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം (2),കുമ്പള(2), കാസര്‍കോട് (4), വിദ്യാനഗര്‍(2), ബദിയഡുക്ക (2), ആദൂര്‍ (2), ബേഡകം (1), മേല്‍പ്പറമ്പ (5), ബേക്കല്‍ (4), അമ്പലത്തറ (3), ഹോസ്ദുര്‍ഗ് (4), നീലേശ്വരം (2), ചന്തേര (1), ചീമേനി ( 3), വെള്ളരിക്കുണ്ട് (5), ചിറ്റാരിക്കാല്‍ (3), രാജപുരം (2) എന്നീ സ്റ്റേഷനുകളിലായി 49 കേസുകളാണ് ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത്.

കോവിഡ് സ്ഥിരീകരിച്ചവരില്‍ പോലീസുകാരും ആരോഗ്യ പ്രവര്‍ത്തകരും

ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവായത് 75 പേലീസ് ഉദ്യോഗസ്ഥര്‍ക്കാണ്. നിലവില്‍ ഒമ്പത് പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 235 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതും നിരീക്ഷണത്തിലാകുന്നതും ചികിത്സാ മേഖലയില്‍ വലിയ പ്രതിസന്ധിക്കാണ് കാരണമാകുക.

NO COMMENTS