ടെറാപ്ലെയിന്‍ എക്സ്പ്രസ്സ് കൊറിയർ സർവീസ് കയ്യെത്തും ദൂരത്ത് ; കൊറിയര്‍ ലഭിക്കാന്‍ ഇനി 24 മണിക്കൂര്‍ മതി

1173

തിരുവനന്തപുരം : ഒരു ചെറിയ കത്ത് അയച്ചാല്‍ അവ കിട്ടാന്‍ ദിവസങ്ങളെടുക്കുന്ന കാലത്തിന് അറുതിയായി. ഇനി കേരളത്തിലെവിടെയും കൊറിയര്‍ കിട്ടാന്‍ 24 മണിക്കൂര്‍ മതി. സംസ്ഥാനത്തെ പ്രമുഖ കൊറിയര്‍ സര്‍വ്വീസായ ടെറാപ്ലെയിന്‍ എക്സ്പ്രസുമായി സഹകരിച്ച് കെ എസ് ആര്‍ ടി സി ഈ സേവനം തുടങ്ങിയിട്ട് നാല് മാസമായി. ഇതിനകം പതിനായിരത്തോളം പേര്‍ ഈ സേവനം പ്രയോജനപ്പെടുത്തി. പോസ്റ്റല്‍ സര്‍വ്വീസിനെക്കാള്‍ ദുരിതത്തിലാണ് മിക്കപ്പോഴും സ്വകാര്യ കൊറിയര്‍ സര്‍വ്വീസുകള്‍. ഇതിന് മറുപടിയാണ് ടെറാപ്ലെയിന്‍ കൊറിയര്‍ സര്‍വ്വീസ്.പൊതു അവധി ദിവസങ്ങളും ഞായറും ഉള്‍പ്പടെ ദിവസങ്ങളില്‍ 24 മണിക്കൂറും കൊറിയര്‍ അയക്കാനും സ്വീകരിക്കാനും കഴിയുന്ന വിധത്തിലാണ് ടെറാപ്ലെയിന്‍ എക്സപ്രസ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന 6000ത്തോളം കെഎസ്ആര്‍ടിസി ബസുകള്‍ വഴിയാണ് ഈ കൊറിയറുകളും പാഴ്സലുകളും കൈമാറുന്നത്.ഓരോ ബസിലും എട്ടടി സ്ഥലമാണ് കൊറിയറിനായി മാറ്റി വെച്ചിരിക്കുന്നത്. 91 പിക്കപ്പ് പൊയിന്റുകളിലൂടെ പൊതുജനങ്ങള്‍ക്ക് കൊറിയര്‍ അയക്കാന്‍ കഴിയും. ഏത് സമയമായാലും കൊറിയര്‍ ഒരു പിക്കപ്പ് പൊയിന്റിലെത്തിയാല്‍ അത് മേല്‍വിലാസക്കാരന് നേരിട്ടെത്തിക്കും.രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് നിന്ന് അയക്കുന്ന കൊറിയര്‍ വൈകിട്ട് മൂന്ന് മണിയോടെ എറണാകുളത്തും രാത്രി എട്ടു മണിയോടെ കോഴിക്കോടും എത്തും. മറ്റു ജില്ലകളിലും ഇത് പോലെ തന്നെ. സംസ്ഥാനത്ത് ഏറെ വിജയമായതിനെ തുടര്‍ന്ന് പദ്ധതി ഇതര സംസ്ഥാനങ്ങളിലും കൂടി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടെറാപ്ലെയിന്‍.ബംഗ്ലരൂ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ടമെന്ന നിലയില്‍ സേവനം ആരംഭിച്ചു. മൂന്ന് റീജിയണുകളായി തിരിച്ചാണ് കൊറിയര്‍ സേവനം ലഭ്യമാക്കുന്നത്. റസീഫ്, വിനോദ്, ഷിബുപ്രഭാകര്‍, റാണി എന്നിവര്‍ ചേര്‍ന്ന കമ്പനിയാണ് ടെറാപ്ലെയിന്‍. ഈ കൂട്ടായ്മയുടെ തന്നെ മറ്റൊരു സംരംഭമാണ് കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം ചെയ്യുന്ന ആഡ് ഓണ്‍ വീല്‍സ് എന്ന പേരിലുള്ള അഡ്വെർടൈസ്മെന്റ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

NO COMMENTS