ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനത്തില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം. ചാവേര്‍ ആക്രമണത്തിനായി ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് അസ്ഘറിന്റെ മുന്‍ അംഗരക്ഷകന്‍ മുഹമ്മദ് ഇബ്രാഹിം ഡല്‍ഹയിലെത്തിയതായാണ് വിവരം. മെയ് ആദ്യവാരം കശ്മീരിലേക്ക് നുഴഞ്ഞു കയറിയ ഇബ്രാഹിം പീന്നീട് ഡല്‍ഹിയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. മറ്റൊരു ഭീകരനായ മുഹമ്മദ് ഉമറും ഇയാള്‍ക്കൊപ്പമുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്ന് ആഭ്യന്തര സുരക്ഷാ യോഗം ഉടന്‍ ചേരുമെന്നാണ് സൂചന. രഹസ്യ വിവരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.