ശ്രീനഗര്‍• കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ചാവേറാക്രമണം. ഉറിയിലെ സൈനിക കേന്ദ്രത്തില്‍ മൂന്നു ഭീകരര്‍ കടന്നുകയറി. ശ്രീനഗര്‍ – മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം. ബ്രിഗേഡ് ആസ്ഥാനത്തിനുള്ളില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ചില ബാരക്കുകള്‍ക്കു തീപിടിച്ചു. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്.