ജിദ്ദയിലെ ഹരാസാത്തിൽ ഭീകരാക്രമണ ശ്രമം; രണ്ട് ചാവേറുകൾ കൊല്ലപ്പെട്ടു

211

ജിദ്ദയിലെ ഹരാസാത്തിൽ ഭീകരാക്രമണ ശ്രമം. രണ്ട് ചാവേറുകൾ കൊല്ലപ്പെട്ടു. ഒരു പാകിസ്ഥാനി വനിത ഉള്‍പ്പെടെ രണ്ട് ഭീകരവാദികള്‍ പിടിയിലായി. ബെല്‍റ്റ്‌ ബോംബ്‌ ധരിച്ച രണ്ട് ചാവേറുകള്‍ ജനവാസ കേന്ദ്രമായ ഹരാസാത്തില്‍ വെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഭീകരവാദികള്‍ തമ്പടിച്ചിരുന്ന പ്രദേശം രാവിലെ തന്നെ സുരക്ഷാ സേന വളഞ്ഞിരുന്നു. സേനയുടെ റെയ്‍ഡിനിടെയാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടിയ ഭീകരവാദികള്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാത്ത സാഹചര്യത്തിലാണ് പൊട്ടിത്തെറിച്ചത്. ഏറ്റുമുട്ടലില്‍ സൈനികര്‍ക്കോ സാധാരണക്കാര്‍ക്കോ പരിക്കേറ്റിട്ടില്ല. റൈഡിനിടെ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് ഭീകരവാദികള്‍ അറസ്റ്റിലായിട്ടുണ്ട്. ഹുസ്സാം ബിന്‍ സാലിഹ് ബിന്‍ സമ്രാന്‍ ജുഹാനി എന്ന സൗദിയും ഫാത്തിമ റമദാന്‍ ബലൂചി മുറാദ് അലി എന്ന പാകിസ്ഥാനി വനിതയുമാണ് പിടിയിലായത്. നിരവധി ആയുധങ്ങളും കണ്ടെടുത്തു. ഭീകരവാദികള്‍ തമ്പടിച്ച രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ പോലീസ് രാവിലെ പ്രദേശം വളഞ്ഞത്. പ്രദേശം ഇപ്പോഴും പോലീസ് വലയത്തിലാണ്.

NO COMMENTS

LEAVE A REPLY