ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ കുപ് വാരയിലെ ലാന്‍ഗേറ്റ് സൈനിക ക്യാമ്ബിന് നേര്‍ക്ക് ഭീകരാക്രമണം. വെടിവെപ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.സൈനികര്‍ക്ക് ആര്‍ക്കും പരിക്കില്ല.30 രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്ബിലേക്ക് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സൈന്യം ഉടന്‍ തിരിച്ചടിച്ചു. 20 മിനിറ്റോളം വെടിവെപ്പ് നീണ്ടു നിന്നു.പിന്നീട് പിന്‍വാങ്ങിയ തീവ്രവാദികള്‍ രാവിലെ ആറരയോടെ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു. ഈ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ വധിച്ചത്. സംഘത്തില്‍ എത്ര ഭീകരരുണ്ടെന്ന് വ്യക്തമല്ല.വെടിവെപ്പ് തുടരുകയാണ്.പാകിസ്താന്‍ നിയന്ത്രണരേഖയ്ക്കപ്പുറത്ത് പുതിയ ഭീകരപരിശീലനകേന്ദ്രങ്ങള്‍ തുറക്കുന്നതായി വിവരം ലഭിച്ചതിന്റെ ടിസ്ഥാനത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്.പാക്കധീന കശ്മീരില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരുടെ പുതിയസംഘത്തെ പാകിസ്താന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.പാക്കധീനകശ്മീരിലെ ഭീകര പരിശീലനകേന്ദ്രങ്ങളില്‍ ചിലത് മിന്നലാക്രമണത്തില്‍ കരസേന തകര്‍ത്തതിനുശേഷമാണ് പുതിയ ഭീകരപരിശീലനകേന്ദ്രങ്ങള്‍ വന്നത്. 12 കേന്ദ്രങ്ങള്‍ പുതുതായി നിയന്ത്രണ രേഖയ്ക്കപ്പുറത്ത് ഉയര്‍ന്നുവന്നിട്ടുള്ളതായാണ് പുതിയവിവരം. നൂറോളം ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാനും പാകിസ്താന്‍ തയ്യാറെടുക്കുന്നുണ്ട്.