കെനിയന്‍ സൈനിക കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ അമ്പതിലേറെ സൈനികര്‍ കൊല്ലപ്പെട്ടു

198

മൊഗാദിഷു : സൊമാലിയയിലെ കെനിയന്‍ സൈനിക കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ അന്പതിലേറെ സൈനികര്‍ കൊല്ലപ്പെട്ടു. ദക്ഷിണ സൊമാലിയയിലായിരുന്നു സംഭവം. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആഫ്രിക്കന്‍ വിഭാഗമായ അല്‍-ഷബാബാണ് ആക്രമണം നടത്തിയത്. കെനിയയുടെ അതിര്‍ത്തിയായ കോള്‍ബിയോവിലെ സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം. കാര്‍ ബോംബ് സ്ഫോടനം നടത്തിയ ശേഷമാണ് സൈനിക ക്യാമ്ബില്‍ ഭീകരര്‍ ഇരച്ചുകയറിയത്. സൈനിക കേന്ദ്രത്തിന്‍റെയും സമീപപ്രദേശത്തിന്‍റെയും നിയന്ത്രണം ഏറ്റെടുത്തുതായി അല്‍-ഷബാബ് പറയുന്നു. സൈനിക വാഹനങ്ങളും ആയുധങ്ങളും ഭീകരര്‍ പിടിച്ചെടുത്തു. പുലര്‍ച്ചെയായിരുന്നു ആക്രമണം ഉണ്ടായത്. സൈന്യത്തിന്‍റെ പ്രത്യാക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി കെനിയന്‍ സൈനിക വക്താവ് പറഞ്ഞു. സൊമാലിയയില്‍ അല്‍-ഷാബാബിനെതിരായ യുദ്ധത്തില്‍ യുഎന്‍ നേതൃത്വം നല്‍കുന്ന സഖ്യത്തിലേക്ക് 3,600 പട്ടാളക്കാരെയാണ് കെനിയ അയച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY