ജമ്മു കശ്മീരിലെ സക്കൂറയില്‍ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം

162

ശ്രീനഗര്‍ • ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം സക്കൂറയില്‍ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം. നാലു ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സശസ്ത്ര സീമാബല്‍ (എസ്‌എസ്ബി) എന്ന അര്‍ധസൈനികരുടെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.നഗരത്തിലെ ക്രമസമാധന ചുമതലകള്‍ക്കുശേഷം ക്യാംപിലേക്ക് പോവുകയായിരുന്ന ജവാന്‍മാര്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിനുശേഷം ഒളിച്ച ഭീകരര്‍ക്കായി മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY