നഗ്രോട്ട സൈനീക താവളത്തില്‍ ഭീകരാക്രമണം; രണ്ട് സൈനീകര്‍ക്ക് പരിക്ക്

169

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നഗ്രോട്ട സൈനീക താവളത്തില്‍ ഭീകര ആക്രമണം. താവളത്തില്‍ നുഴഞ്ഞ കയറിയ മൂന്നു ഭീകരരുടെ ആക്രമണത്തില്‍ രണ്ട് സൈനീകര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഭീകരര്‍ ആക്രമണം തുടങ്ങിയത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗ്രാനേഡ് എറിഞ്ഞാണ് സൈനീക താവളത്തിലേയ്ക്ക് ഭീകരര്‍ കയറിയത്. അതിനു ശേഷം ക്യാന്പിനു നേരേ വെടിയുതിര്‍ത്തു. താവളത്തിനകത്ത് ഒളിച്ചിരിക്കുന്ന ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് സൈന്യം. ഇന്ന് രാവിലെ രാംഗറയില്‍ നുഴഞ്ഞു കയറാനും ഭീകരര്‍ ശ്രമിച്ചു. ഈ ശ്രമം സൈന്യം പരാജയപ്പെടുത്തി. സൈന്യവും ഭീകരരും തമ്മില്‍ മണിക്കൂറുകളോളം വെടി വെയ്പ്പുണ്ടായി.

NO COMMENTS

LEAVE A REPLY