ഇസ്താംബൂളില്‍ ഭീകരാക്രമണം ; 29 പേര്‍ കൊല്ലപ്പെട്ടു

179

ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 166 ല്‍ അധികമാളുകള്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്ബോള്‍ ടീമിന്റെ ഹോം ഗ്രൗണ്ടായ മൈതാനത്തിനു സമീപമാണ് ഭീകരാക്രമണം നടന്നത്. മൈതാനത്തിന്റെ സുരക്ഷയ്ക്കായി നിന്നിരുന്ന പോലീസുകാര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ബെസിക്ടാസും ബുരാസപോറും തമ്മിലുള്ള മത്സരം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം നടന്നതെന്നതിനാലാംണ് മരണസംഖ്യ ഉയരാതിരുന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. കാര്‍ബോംബ് സ്ഫോടനവും ചാവേര്‍ ആക്രമണവും നടന്നതായും ഇതിന് പിന്നാലെ വെടിവെപ്പ് നടന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. അതേസമയം ഇതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുര്‍ദ്ദിഷ് വിമതരോ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോ ആകാം ഇതിന് പിന്നിലെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്. ഇവരില്‍ നിന്ന് നിരന്തരം ഭീഷണികള്‍ നേരിടുന്ന രാജ്യമാണ് തുര്‍ക്കി.

NO COMMENTS

LEAVE A REPLY