ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലും മേജറുമടക്കം അഞ്ചു സൈനികര്‍ക്ക് വീരമൃത്യു. ഹന്ദ്വാര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.
രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യവും സിആര്‍പിഎഫും ജമ്മു കാഷ്മീര്‍ പോലീസും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്.നേരത്തേ, ബാരാമുള്ളയില്‍ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും രണ്ടു ഇന്ത്യന്‍ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. നാലു ഗ്രാമീണര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.