ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഭീകരരുടെ വെടിയേറ്റ് നാലു വനിതകള്‍ കൊല്ലപ്പെട്ടു. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഭീകരവാദികളാണ് വെടിവയ്ക്കുകയായിരുന്നു. ഷിയ വിഭാഗത്തില്‍പ്പെട്ട നാലു വനിതകളാണ് കൊല്ലപ്പെട്ടത് ഇതിന് പുറമെ നാല് പേര്‍ക്ക് പരിക്കും പറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഹസാര ടൗണിലേക്ക് മടങ്ങിയ വനിതകളാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ കൊലപാതകത്തിനു പിന്നിലെ കാരണമെന്താണെന്നു വ്യക്തമല്ല. 40തോളം ആളുകള്‍ സഞ്ചരിച്ചിരുന്ന ബസ്സിലേക്ക് കടന്ന ഒരു സംഘമാളുകള്‍ ബഹളം വയ്ക്കുകയും അതിലൊരാള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.വിശുദ്ധമാസതുടങ്ങി രണ്ടാം ദിവസമാണ് ആക്രമണം നടന്നത്. മുഹറത്തിനു ശേഷം ഇവിടം കനത്ത സുരക്ഷാവലയത്തിലായിരുന്നു ഇവിടം.ചിലയിടങ്ങളില്‍ നിരോധനാജ്ഞ വരെ പുറപ്പെടുവിച്ചിരുന്നുവെന്നാണ് വിവരം. വെടിവയ്പ് നടന്നതെങ്ങനെയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
സംഭവത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വെടിവയ്പിനെ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി നവാബ് സനുള്ള ഖാന്‍ ഷെരി അപലപിച്ചു.