രാജസ്ഥാന്‍ അതിര്‍ത്തിയില്‍ 2000 പേരെ വിന്യസിച്ചിട്ടുണ്ടെന്ന് പാക് തീവ്രവാദിയുടെ ഭീഷണി

204

ജയ്പൂര്‍: ജയ്പൂരിലെ ബാര്‍മെര്‍ മുന്‍ കൗണ്‍സില്‍ അംഗത്തിന് പാകിസ്താനില്‍ നിന്ന് ടെലിഫോണ്‍ ഭീഷണി. വെള്ളിയാഴ്ചയാണ് ഭീഷണി ലഭിച്ചതെന്ന് ഗണപത് സിംഗ് എന്നയാല്‍ എസ്.പിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നൂ. +92 331 2799996 എന്ന പാകിസ്താനി നന്പറില്‍ നിന്നാണ് ഭീഷണി എത്തിയതെന്നും ഇയാള്‍ പറയുന്നു.
തന്‍റെ മൊബൈല്‍ ഫോണിലേക്ക് അജ്ഞാതമായ ഈ നന്പറില്‍ നിന്ന് ആദ്യം ഒരു മിസ് കോള്‍ വന്നു. തൊട്ടുപിന്നാലെ ഇതേ നന്പറില്‍ നിന്നും വീണ്ടും കോള്‍ എത്തി. ഫോണ്‍ എടുത്ത തന്നോട് ക്വദ്രി ജമാത്ത് മേധാവി താജ് ഹുസൈന്‍ ഷാ ഗീലാനി എന്ന സ്വയം പരിചയപ്പെടുത്തിയ ആളാണ് സംസാരിച്ചതെന്നും ഫോണിലൂടെ തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഗണപത് സിംഗ് പറയുന്നു.എന്നാല്‍ ആളുമാറിയാണ് വിളിച്ചതെന്ന് പറഞ്ഞ് താന്‍ ഫോണ്‍ കട്ട് ചെയ്തതോടെ വീണ്ടും വിളി വന്നു. ‘നിങ്ങളോട് തന്നെയാണ് എനിക്ക് സംസാരിക്കേണ്ടത്’ എന്നു പറഞ്ഞ തീവ്രവാദി ‘പാകിസ്താനും ജമാത്തിനും എതിരെ സംസാരിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ തന്നെയും കുടുംബത്തെയും ഇല്ലാതാക്കു’മെന്ന് ഭീഷണിപ്പെടുത്തി. 2000 ഓളം പാകിസ്താനികളെ ഇതിനകം തന്നെ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ടെന്നും അതുകൊണ്ട് സൂക്ഷിച്ചാല്‍ കൊള്ളാമെന്നും ഭീഷണിപ്പെടുത്തിയ ശേഷം ഫോണ്‍ കട്ട് ചെയ്തുവെന്നും സിംഗ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പരാതി ഗൗരവമായി സ്വീകരിച്ച എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഇത്തരം നടപടികള്‍ രാജ്യത്തിന് ഭീഷണിയാണെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY