ന്യൂഡല്‍ഹി: ഏതു തരത്തിലുള്ള അന്വേഷണത്തോടും സഹകരിക്കാന്‍ തയാറാണെന്ന് തബ്ലിഗ് ജമാഅത്തിന്റെ നേതാവ് മൗലാന സാദ് കണ്ഡാല്വി. ഡല്‍ഹി സിറ്റി പോലീസിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് മതസമ്മേളനം നടത്തിയെന്ന കേസില്‍ ഡല്‍ഹി പോലീസുമായി സഹകരിക്കാന്‍ തയാറെന്ന് ഈ മാസം ഒന്ന്, രണ്ട് തീയതികളില്‍ തനിക്ക് ലഭിച്ച ക്രൈംബ്രാഞ്ച് നോട്ടീസുകള്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇനിയും ഇത് ആവര്‍ത്തിക്കുകയാണെന്നും കത്തില്‍ അദ്ദേഹം വിശദമാക്കി.
കഴിഞ്ഞമാസം അവസാനമാണ് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് മതസമ്മേളനം നടത്തിയതിന് നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറുടെ പരാതിയില്‍ മൗലാന സാദിനെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.