കാസർകോട് :തടയണ മഹോത്സവത്തിന് ജില്ലയില്‍ തുടക്കമായി നഷ്ടപ്പെട്ട ജീവജലം തിരിച്ചുപിടിക്കാനുള്ള പ്രാദേശിക കൂട്ടായ്മയാണ് തടയണ മഹോത്സവം-കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു . ജില്ലയിലെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമേകുന്ന പദ്ധതിയാണ് തടയണ മഹോത്സവമെന്നും നഷ്ടപ്പെട്ട ജീവജലം തിരിച്ചുപിടിക്കാനുള്ള പ്രാദേശിക കൂട്ടായ്മയാണ് തടയണ മഹോത്സവമെന്നുംജില്ലാ കളക്ടര്‍ പറഞ്ഞു.
പീലിക്കോട് ഗ്രാമപഞ്ചായത്തിലെ പാടിക്കീല് പള്ളിക്കണ്ടം തോടിന് സമീപം തടയണ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 12 നദികളുള്ള ജില്ലയില്‍ വേനല്‍ കടുക്കുന്നതോടെ വരള്‍ച്ച രൂക്ഷമാകുന്നു. ഈ പ്രതിസന്ധിയാണ് നാം ആദ്യം മറികടക്കേണ്ടത്്. ജില്ലയുടെ സമഗ്ര വികസനത്തില്‍ ജലസുരക്ഷ ഭക്ഷ്യ സുരക്ഷ സാമ്പത്തിക സുരക്ഷ സാമൂഹിക സുരക്ഷ എന്നിങ്ങനെ നാലുമേഖലകളിലൂടെയുള്ള പ്രവര്‍ത്തനമാണ് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ പ്രാഥമിക ഘട്ടം എന്ന നിലയിലാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
പീലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന് അധ്യക്ഷനായി. തടയണ ഉത്സവഗാന പ്രകാശനവും ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു നിര്‍വ്വഹിച്ചു. പീലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശൈലജ ഗാനങ്ങളടങ്ങിയ പെന്‍ഡ്രൈവ് ഏറ്റുവാങ്ങി. കണ്‍വീനര്‍ പി.വി.ചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ ഇ.പി.രാജ് മോഹന്‍, സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.കുഞ്ഞിരാമന്, എം ടി പി മൈമുനത്ത് പീലിക്കോട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ പി.ശാന്ത, ടി പി രാഘവന് ,എന്നിവര്‍ സംസാരിച്ചു . പീലിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ രമേശന് സ്വാഗതവും കൃഷി ഓഫീസര്‍ പി ഡി ജലേശന്‍ നന്ദിയും പറഞ്ഞു.
ജില്ലയിലെ നദികളിലെല്ലാം റെഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്നു.
തടയണ മഹോത്സവത്തിലുടെ ജില്ലയിലെ 777 വാര്‍ഡുകളിലും 10 തടയണ വീതം നിര്‍മ്മിക്കും. ഇതിന്റെ ആദ്യ ഭാഗമായി 6500 തടയണകളാണ് നിര്‍മ്മിക്കുക. ജില്ലയിലെ 12 നദികളില്‍ ഒന്നില്‍ മാത്രമാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിലവിലു ള്ളത്. മറ്റ് 11 നദികളില്‍ കൂടി റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജില്ലയില്‍ ഇതിനകം ആരംഭിച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രാപ്തി ഉണ്ടെന്നതിന് തെളിവാണ് ജില്ലയിലെ നിരീക്ഷണ കിണറുകളിലെ ജലത്തിന്റെ അളവ് കൂടിവരുന്നത്. 65 നിരീക്ഷണ കിണറുകളില്‍ 64 എണ്ണത്തിലും ജലത്തിന്റെ അളവ് മുന്‍വര്‍ഷത്തേക്കാള്‍ കൂടിയിട്ടുണ്ട്. 20 സെന്റീമീറ്റര്‍ മുതല്‍ 12 മീറ്ററോളം ജലം കിണറുകളില്‍ ഉയര്‍ന്നിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.