തലസ്ഥാനത്ത് നാളെ മുതല്‍ പ്ലാസ്റ്റിക്കിനും ഫ്ലെക്സിനും നിരോധനം

293

തലസ്ഥാനത്ത് നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം. 50 മൈക്രോണിന് താഴെയുള്ള കട്ടികുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കാണ് നിരോധനം. പൊതുജനങ്ങള്‍ ഇനി മുതല്‍ സാധനങ്ങള്‍ വാങ്ങാനായി കടകളില്‍ എത്തുമ്ബോള്‍ കൈയ്യില്‍ തുണി സഞ്ചി വേണം. അല്ലെങ്കില്‍ കോര്‍പ്പറേഷന്റെ ഹോളോഗ്രാം പതിപ്പിച്ച പ്ലാസ്റ്റിക് കവര്‍ മാത്രം ഉപയോഗിക്കാം. ആദ്യ ഘട്ടം ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്. കടകളില്‍ സ്റ്റോക്കുള്ള പ്ലാസ്റ്റിക് കവറുകള്‍ വിറ്റഴിക്കാന്‍ കച്ചവടക്കാര്‍ക്ക് ജൂലൈ 15 വരെ സമയുണ്ട്. അതിന് ശേഷം പിഴ ഈടാക്കല്‍ അടക്കം കര്‍ശന നടപടികളിലേക്ക് കടക്കും.
നിരത്തിലെ ഫ്ലക്സുകള്‍ക്കും നിരോധനം ബാധമാകും. പ്ലാസ്റ്റിക് കുപ്പികളും മറ്റ് ഉത്പന്നങ്ങളും പരമാവധി കുറയ്ക്കാന്‍ നഗരവാസികളോട് കോര്‍പ്പറേഷന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം ഉത്പന്നങ്ങള്‍ കഴുകി വൃത്തിയാക്കി കൈമാറിയാല്‍ പ്ലാസ്റ്റിക് കളക്ഷന്‍ സെന്ററുകളിലൂടെ ഇവ ശേഖരിക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്. വെള്ളിയാഴ്ച ധനമന്ത്രി തോമസ് ഐസക് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

NO COMMENTS

LEAVE A REPLY