തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കൊലപാതകക്കേസില്‍ മൃതദേഹം കുഴിച്ചുമൂടിയെന്ന് യുവാവ് വെളിപ്പെടുത്തിയ സ്ഥലത്തു നിന്ന് അസ്ഥിക്കഷണം കണ്ടെത്തി. മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥിക്കഷ്ണമാണ് പരിശോധനയില്‍ ലഭിച്ചത്. പ്രതിയെന്നു സംശയിക്കുന്ന അനീഷിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്ഥലത്ത് ദിവസങ്ങള്‍ക്കുമുമ്പ് പോലീസ് പരിശോധന തുടങ്ങിയത്. കണ്ടെത്തിയ അസ്ഥിക്കഷണം മരിച്ച മാത്യുവിന്‍റെതാണെന്നു സ്ഥിരീകരിക്കാന്‍ വിദഗ്ധ പരിശോധന നടത്തും. പണം ഇടപാടുകാരന്‍ ആയിരുന്ന കാലായില്‍ മാത്യുവിനെ 2008 ല്‍ കൊലപ്പെടുത്തിയെന്നാണ് അനീഷ് എന്ന യുവാവ് വെളിപ്പെടുത്തിയിട്ടുള്ളത്. മാത്യുവിന്‍റെ മൃതദേഹം മറവ് ചെയ്തുവെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു.അനീഷിന്‍റെ മൊഴിയിലുള്ള കെട്ടിടത്തിന്‍റെ മതിലിനോട് ചേര്‍ന്നുള്ള ഭാഗത്തു നിന്നാണ് തിങ്കളാഴ്ച രാവിലെ അസ്ഥി കണ്ടെത്തിയത്.