കാബൂള്‍• അഫ്ഗാനിസ്ഥാനില്‍ നടന്ന വ്യോമാക്രമണത്തില്‍ പാക്ക് താലിബാന്‍ കമാന്‍ഡറടക്കം പത്തു ഭീകരര്‍ കൊല്ലപ്പെട്ടു. തെഹ്രികെ താലിബാന്റെ വക്താവായിരുന്ന അസം ഖാന്‍ താരിഖാണു കൊല്ലപ്പെട്ട പ്രമുഖന്‍. അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയില്‍ അഫ്ഗാന്‍, നാറ്റോ സേനകള്‍ സംയുക്തമായാണ് വ്യോമാക്രമണം നടത്തിയത്.2014ല്‍ തെഹ്രികെ താലിബാനില്‍നിന്നും പിരിഞ്ഞ സൗത്ത് വസിരിസ്ഥാന്റെ വക്താവാണ് ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. താരിഖിന്റെ മകനും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു. തലയ്ക്ക് 20 മില്യണ്‍ രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നയാളാണ് താരിഖ്. ഭീകരന്‍ റായിസ് ഖാനും കൊല്ലപ്പെട്ടതായാണ് വിവരം.
2014ല്‍ ടിടിപിയില്‍നിന്ന് സൗത്ത് വസിരിസ്ഥാന്‍ പിളര്‍ന്ന് പുതിയ വിഭാഗം രൂപീതകിച്ചിരുന്നു.ഇതില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു താരിഖ്. 2009 മുതല്‍ 2013 വരെ ടിടിപി വക്താവായിരുന്ന താരിഖ്, സംഘടനയുടെ മുന്‍ തലവന്‍ ഹക്കിമുല്ല മെഹ്സുദിന്റെ അടുത്ത അനുയായി ആയിരുന്നു. 2013ല്‍ പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മെഹ്സുദ് കൊല്ലപ്പെട്ടത്.