കണ്ണൂര്‍: സി പി എം നേതാവും തലശ്ശേരി എം എല്‍ എയുമായ എ എന്‍ ഷംസീറിന്റെ വീടിനു നേരെ ബോംബേറ്. തലശ്ശേരി മാടപ്പീടികയിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. രാത്രി പത്തേകാലോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.സംഭവസമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. തലശ്ശേരിയില്‍ സമാധാന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആക്രമണത്തില്‍ വീടിനു കാര്യമായ നാശനഷ്ടങ്ങളില്ല. മുറ്റത്തോടു ചേര്‍ന്നാണ് ബോംബ് പൊട്ടിയത്.