മോദി ഭരണം രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിച്ചു : തമ്പാനൂര്‍ രവി

144

തിരുവനന്തപുരം: മോദി ഭരണം രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിച്ചെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു. ആറ്റിങ്ങല്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ കാട്ടാക്കട നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മോദി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും വികസനത്തേയും പിന്നോട്ടടിച്ചു.

ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ കൂറെ വര്‍ഷങ്ങളായി വികസന മുരടിപ്പാണ്. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനം മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും മണ്ഡലത്തില്‍ നടന്നിട്ടില്ല. മികച്ച സ്ഥാനാര്‍ത്ഥിയാണ് അടൂര്‍ പ്രകാശ്. റവന്യൂമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നടപ്പിലാക്കിയ പദ്ധതികള്‍ അതിനുദാഹരണമാണ്.

സിറോ ലാന്റ് ലെസ്സ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയ മന്ത്രിയാണ് അദ്ദേഹം. ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അടൂര്‍ പ്രകാശിനെ വിജയിപ്പിക്കേണ്ടത് ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ കൂടെ ആവശ്യമാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

കാട്ടാക്കട നിയോജക മണ്ഡലം ചെയര്‍മാന്‍ ശ്യാംകുമാര്‍ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി എം.മണികണ്ഠന്‍,ബാബു കുമാര്‍, വണ്ടന്നൂര്‍ സന്തോഷ്,യു.ഡി.എഫ് നേതാക്കളായ പേയാട് ശശി, എം.എ.കരീം, പൂന്നാവൂര്‍ വിജയന്‍, പേയാട് ജ്യോതി,കാട്ടാക്കട വിജയന്‍, കോണ്‍ഗ്രസ് നേതാക്കളായ ശശീന്ദ്രനായര്‍,മഹേന്ദ്രന്‍, മലയന്‍കീഴ് വേണുഗോപാല്‍, ശോഭന കുമാരി, എം.ആര്‍.ബൈജു, കാട്ടാക്കട സുബ്രമണ്യന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ മല്ലികാ വിജയന്‍, രാധാകൃഷ്ണന്‍, അനിത തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS