സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

158

കൊച്ചി : സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കുറച്ച് ദിവസങ്ങളായി ചികത്സയിലായിരുന്നു അദ്ദേഹം. 65 വയസ്സായിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആണ് തമ്പി കണ്ണന്താനത്തിന്റെ അവസാന ചിത്രം. ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം.
1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് രാജാവിന്റെ മകന്‍.

35 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ 16 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് പ്രമുഖ പങ്ക് വഹിച്ച സംവിധായകനായിരുന്നു കണ്ണന്താനം.

NO COMMENTS