ആടിനെ മേച്ച് ഉപജീവനം നടത്തിയിരുന്ന കർണാടകയിലെ ഒരു ദരിദ്ര കുടുംബത്തിലെ കുട്ടിയായിരുന്നു നീലിമ .കൂട്ടുകാരുമൊത്ത് സ്കൂളിൽ പോയി പഠിക്കാനുള്ള ആഗ്രഹം വർഷങ്ങൾക്കുശേഷമാണ് നീലിമക്ക് പൂർത്തിയാക്കാൻ കഴിഞ്ഞത്. ധാരാളം ആടുകളെ മേയ്ക്കാൻ ഉള്ളതുകൊണ്ട് ആഴ്ചയിൽ മൂന്നു ദിവസം മാത്രമേ അവൾ സ്കൂളിൽ പോയിരുന്നുള്ളൂ. സ്കൂൾ പഠനം ശേഷം പട്ടണത്തിൽ പോയി പഠിക്കാൻ പണം വേണം പച്ചക്കറിത്തോട്ടം നനച്ചാൽ മുത്തശ്ശി ഒരു കോഴിയെ കൂലി നൽകാമെന്ന് പറഞ്ഞു അങ്ങനെ കിട്ടിയ കോഴിയെ വിറ്റ് കോളേജിൽ കൊടുക്കേണ്ട പണം കരുതി വച്ചു. രണ്ടു ദിവസം കഴിഞ്ഞു നോക്കിയപ്പോൾ കരുതി വച്ച പണം കാണുവാനില്ല. എവിടെ നോക്കിയിട്ടും കണ്ടെത്താനായില്ല കോളേജിലേക്ക് പോകാൻ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ .അവസാനം ഒരു തീരുമാനത്തിലെത്തി പ്രാർത്ഥനയിരുന്നു പരിഹാരമായി നീലിമ കണ്ടെത്തിയത്.
എല്ലാ വാതിലും അടച്ചു ഏകയായി ദൈവത്തോട് പ്രാർത്ഥിച്ചു നീണ്ട പ്രാർത്ഥനയ്ക്ക് ഒടുവിൽ കൂട്ടുകാരുടെ മുറ്റത്ത് കളിച്ചതും നാണയം വീണതും അവളുടെ ഓർമ്മയിലേക്ക് വന്നു. ഓടിച്ചെന്നു നോക്കിയപ്പോൾ മണ്ണിൽ പുതഞ്ഞു കിടക്കുന്ന തിളങ്ങുന്ന നാണയം. അപ്പോൾ നീലിമ പതുക്കെ പ്രാർഥിച്ചത് മന്ത്രിച്ചത് ഇങ്ങനെയായിരുന്നു കർണാടകയിലെ പുല്ലുമേഞ്ഞ പുരയിലേക്ക് നോക്കുവാനും പാവപ്പെട്ട ഈ പെൺകുട്ടിയുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയ നാഥാ നിനക്കു നന്ദി
പ്രാർത്ഥനയുടെ ശക്തി അചഞ്ചലമാണ്. എല്ലാം തീർന്നു നഷ്ടമായെന്നും വിചാരിക്കുമ്പോഴാണ് നാം അറിയാതെ നമ്മുടെ പ്രാർത്ഥന പുതിയ പോം വഴികളിലേക്ക് നയിക്കുന്നത് .ദുഃഖകരമായ ജീവിത വഴികളിലും കഷ്ടപ്പാടും നിറഞ്ഞ അനുഭവങ്ങളിലും ഒരാൾക്ക് പ്രാർത്ഥനയുടെ പ്രശാന്തത കൈവരുന്നു
ഈ ജീവിതത്തിൽ നാം അനുഭവിക്കുന്നതും ആസ്വദിക്കുന്നതും എല്ലാം അവന്റെ സമ്മാനങ്ങളാണ് അവൻ നല്കിയ ദാനമാണ് ജീവിതം ജീവിതത്തിലെ വിഭവങ്ങളും നിത്യവും സുഖശീതളമായ ഒരു ജീവിതം ഈ ലോകത്ത് സാധ്യമല്ല ആഘോഷപൂർവമായ ജീവിതാനുഭവങ്ങളിൽ ചിലപ്പോൾ അവസരങ്ങൾ ഉണ്ടാവാം സങ്കീർണ്ണമായ ജീവിത അവസരങ്ങളിൽ നിസ്സഹായമായി ഈശ്വരനിലേക്ക് കൈകൾ നീട്ടുന്നു.
\
പ്രാർത്ഥന നമ്മുടെ നിസ്സാരത യുടേയും ദുർബലതയുടെയും എളിമയുടെയും തെളിവ് കൂടിയാണ് നാം ചെറുതാണെന്നും വലിയവൻ സ്രഷ്ടാവായ സർവേശ്വരൻ മാത്രമാണെന്നും ഈ പ്രാർത്ഥന തെളിയിക്കുന്നുണ്ട്.
നമ്മുടെ കഴിവോ അറിവോ പരിചയമോ സാധ്യമാകാൻ ആകാത്ത ആവശ്യങ്ങളും ആഗ്രഹങ്ങളും സർവ്വ കഴിവുകളുടെയും ശക്തി മഹത്വങ്ങളും ഉടമയായ ദൈവത്തോട് പ്രാർത്ഥിക്കുന്നു
നാം മാത്രമായ നമ്മുടെ സ്വകാര്യതയിൽ മനസ്സും വിചാരവും ഏകീകരിച്ച് കൈയും കരളും ഈശ്വരനിലേക്ക് ഉയർത്തി നനഞ്ഞ കണ്ണുകളോടും വിതുമ്പുന്ന വാക്കുകളാലും കുറ്റങ്ങൾ ഏറ്റുപറഞ്ഞു ആഗ്രഹങ്ങൾ നിവൃത്തിച്ചു അല്ലാഹുവിന്റെ മുമ്പിൽ വിനീതനായി ഇരിക്കുന്നതിൽ അതിരുകളില്ലാത്ത അനുഭൂതി മറ്റ് എവിടെനിന്നാണ് കിട്ടുക എന്റെ നാഥാ…… എന്ന വിളി അനുഭവിച്ചവനെ പറയാൻ കഴിയൂ
ജീവനാഡിയെക്കാൾ അടുത്തുള്ള സർവ്വേശ്വരനോട് അവന്റെ അടിമയ്ക്ക് പ്രാർത്ഥിക്കുവാൻ യാതൊരു മറയും മധ്യസ്ഥതയുടെ നിബന്ധകളോ ഇല്ല. കുറ്റങ്ങൾ കൊണ്ട് കറുത്തു പോയ ജീവിതം നയിച്ചവനും സ്നേഹനിധിയായ ഈശ്വരനോട് പാപമോചനം തേടാം.
നിലക്കാത്ത അവന്റെ ദയ കാരുണ്യം കൊണ്ട് നമ്മുടെ മോഹങ്ങൾക്ക് പൂർത്തീകരണവും മോഹങ്ങൾക്ക് വിവർത്തനവും ലഭിക്കുമെന്ന് നാം ഉൾക്കൊള്ളുമ്പോൾ നമ്മുടെ കൈകൾ ഉയരും ജീവിതം തന്നെ പ്രാർത്ഥനയായി തീരും.
ആനി ശദ്രക്ക്