ചെന്നൈ: ചെന്നൈയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍താരം രജനികാന്ത്. നിലപാട് വ്യക്തമാക്കിയത്.
കാഷ്മീര്‍ ദൗത്യത്തില്‍ അമിത്ഷായ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പാര്‍ലമെന്റില്‍ താങ്കളുടെ പ്രസംഗം അതിഗംഭീരമായിരുന്നു. നരേന്ദ്ര മോദിയും അമിത്ഷായും കൃഷ്ണനെയും അര്ജുനനെയും പോലെയാണ്. എന്നാല്‍ ഇവരില്‍ ആരാണ് കൃഷ്ണനെന്നും അര്ജുനനുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല, അവര്‍ക്കുമാത്രമേ ഇത് അറിയുകയുള്ളുവെന്നും രജനികാന്ത് പറഞ്ഞു.