ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപിയാനില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 വിദ്യാര്‍ഥികള്‍ മരിച്ചു ഏഴ് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലുള്ള കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. പൂഞ്ചിനെയും ഷോപിയാനെയും ബന്ധിപ്പിക്കുന്ന മുഗള്‍ റോഡിലാണ് അപകടം. ധോബിജാനിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ ഷോപിയാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് അറിയിച്ചു.