ശബരിമല ദര്‍ശനത്തിനെത്തിയ പതിനാലുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു

175

പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിയായ പതിനാലുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു. ആന്ധ്രപ്രദേശ് രംഗരഡി സ്വദേശി സിന്ദൂരി ജിതേന്ദ്രയുടെ മകന്‍ ഉന്നത് കുമാര്‍ (14) ആണ് മരിച്ചത്.അച്ഛനൊപ്പം ദര്‍ശനത്തിനെത്തിയ കുട്ടി ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടത്തില്‍ പെട്ടത്. രക്ഷിച്ച്‌ കുട്ടിയെ പമ്ബ ആശുപത്രിയിലെത്തിച്ചു, സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു. തീര്‍ഥാടനം തുടങ്ങിയ ശേഷം പമ്പയില്‍ രണ്ടാമത്തെ മുങ്ങിമരണമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

NO COMMENTS