സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാർഷികം – ആഘോഷപരിപാടികൾ ഏഴിന് സമാപിക്കും

93

തിരുവനന്തപുരം :ഗവൺമെന്റ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാർഷികാഘോഷ പരിപാടികൾ ഏഴിന് സമാപിക്കും. ഉച്ചയ്ക്ക് ഒന്നിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ജീവനക്കാരുടെ കൂട്ടായ്മ നടക്കും. മുൻ ചീഫ് സെക്രട്ടറി സി. പി. നായർ, മുൻ ചീഫ് സെക്രട്ടറിയും ഐ. എം. ജി ഡയറക്ടറുമായ കെ. ജയകുമാർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, പത്രപ്രവർത്തകനും ചരിത്രകാരനുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് നവംബർ മൂന്നിന് സെക്രട്ടേറിയറ്റിൽ സംഘടിപ്പിച്ച ചിത്രരചനാ മത്‌സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

1869 ആഗസ്റ്റ് 23ന് ഓഫീസുകൾ പ്രവർത്തനം ആരംഭിച്ച സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാർഷികാഘോഷങ്ങൾക്ക് നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് തുടക്കം കുറിച്ചത്. ഇൻഫർമേഷൻ പബ്‌ളിക റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ചരിത്ര ഫോട്ടോപ്രദർശനവും പുരാരേഖ വകുപ്പിന്റെ പുരാരേഖ പ്രദർശനവും ഇന്ന് സമാപിക്കും.

NO COMMENTS