ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ പ്രോസിക്യൂഷന്​ അനുമതി നല്‍കേണ്ടതില്ലെന്ന്​ ആം ആദ്​മി പാര്‍ട്ടി.

107

ന്യൂഡല്‍ഹി: കനയ്യകുമാര്‍, ഉമര്‍ ഖാലിദ്​ തുടങ്ങി 10 ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി പൊലീസ്​ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ പ്രോസിക്യൂഷന്​ അനുമതി നല്‍കേണ്ടതില്ലെന്ന്​ ആം ആദ്​മി പാര്‍ട്ടി സര്‍ക്കാര്‍. 2016 ഫെബ്രുവരി ഒമ്പതിന്​ ക്യാമ്പസില്‍ നടന്ന അഫ്​സല്‍ ഗുരു അനുസ്​മരണവുമായി ബന്ധപ്പെട്ട നടന്ന പരിപാടിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും രാജ്യദ്രോഹക്കുറ്റത്തി​​​​ൻറെ പരിധിയില്‍ വരില്ലെന്ന്​ ലഭിച്ച നി​യമോപദേശത്തി​​​​ൻറെ അടിസ്​ഥാനത്തിലാണ്​ നടപടി.

കേസില്‍ തെളിവുകള്‍ ദുര്‍ബലവും ന്യൂനതകളുള്ളതുമാണ്​. എഫ്‌.ഐ.ആറിലെ വിവരങ്ങള്‍ക്ക്‌ രാജ്യത്തി​​​ൻറെ പരമാധികാരത്തെ ആക്രമണങ്ങളിലൂടെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നടന്നതായി പരിഗണിച്ച്‌ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള പിന്‍ബലമില്ല. കുറ്റം ചുമത്തിയവര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന്‌ വ്യക്തമാക്കുന്ന യാതൊന്നുമില്ല. രാഷ്‌ട്രീയ സംഘടനകള്‍ തമ്മിലുണ്ടായ മുദ്രാവാക്യം മുഴക്കലില്‍ രാജ്യത്തി​​​ൻറെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നില്ല. ദൃക്‌സാക്ഷികളോ ജെ.എന്‍.യു അധികൃതരോ നല്‍കിയ തെളിവുകളൊന്നും രാജ്യദ്രോഹക്കുറ്റം സ്ഥിരീകരിക്കുന്നതല്ല. പൊലീസ്‌ സമര്‍പ്പിച്ച വീഡിയോ തെളിവിലും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചത്‌ ആരാണെന്ന്‌ വ്യക്തമാക്കാനായില്ലെന്നും ഡല്‍ഹി ആഭ്യന്തര വകുപ്പ്​ ചൂണ്ടിക്കാട്ടി.

രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചുവെന്ന എ.ബി.വി.പിയുടെ പരാതിയില്‍ കേസെടുത്ത ഡല്‍ഹി പൊലീസ്​ മൂന്ന്​ വര്‍ഷത്തിന്​ ശേഷം ലോക്​സഭ തെരഞ്ഞെടുപ്പിന്​ തൊട്ടു മുമ്പായാണ്​ 1200 പേജുള്ള കുറ്റപത്രം സര്‍ക്കാറി​​​ൻറെ അനുമതി തേ​ടാതെ കോടതിയില്‍ സമര്‍പ്പിച്ചത്​.

NO COMMENTS