വെള്ളറട: ആറാട്ടുകുഴി ബദനി ഭവനില്‍ ആകാശ്(21), സഹായികളായ പന്നിമല റോഡരികത്തുവീട്ടില്‍ ബിനുക്രിസ്റ്റല്‍(19),നെല്ലിശേരി ന്യൂ ഹൗസില്‍ സനല്‍(സിറ്റോ-23) എന്നിവരാണ് പിടിയിലായത്.ചിറത്തലയ്ക്കല്‍ സ്വദേശി വീട്ടില്‍ നിന്നാണ് 14പവനും 8000രൂപയും മൊബൈല്‍ ഫോണും കവര്‍ന്നത്. അനില്‍കുമാറിന്റെ ഭാര്യ രാവിലെ നടക്കാനിറങ്ങിയ തക്കം നോക്കിയാണ് പ്രതികള്‍ വീടിനുള്ളില്‍ കയറിയത്. പ്രധാന പ്രതിയായ ആകാശ് കേരളത്തിലും തമിഴ്നാട്ടിലും അനവധി കേസുകളില്‍ പ്രതിയും ജയവാസം അനുഭവിച്ച ആളുമാണ്.നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുരേഷ്കുമാര്‍, വെള്ളറട സിഐ അജിത്കുമാര്‍, എസ്‌ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.