പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

40

കാട്ടാക്കട (തിരുവനന്തപുരം) പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ അറസ്റ്റിൽ. പൂവച്ചൽ പുളിങ്കോട് ‘ഭൂമിക’ വീട്ടിൽ പ്രിയനെ(42) കന്യാകുമാരി കുഴിത്തുറയിൽ നിന്നാണു സംഭവം നടന്നു പന്ത്രണ്ടാം ദിവസം പിടികൂടിയത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകം എന്നു തിരിച്ചറിയാൻ കാരണമായത്.

ക്ഷേത്രവളപ്പിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത പുളിങ്കോട് “അരുണോദയ’ത്തിൽ ആദിശേഖറിനെ (15) കാർ ഇടിച്ചു വീഴ്ത്തി കാലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്, കഴിഞ്ഞ മാസം 30ന് പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തിനു ശേഷം കാർ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്നാട്ടിലേക്ക് കടന്ന പ്രിയനെ കാട്ടാ ക്കട സ്റ്റേഷൻ ഹൗസ് ഓഫിസർ ഡി ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY