തിരുവനന്തപുരം : സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ സൂര്യാതപ സാധ്യതാ മുന്നറിയിപ്പും സുരക്ഷാമുന്നറിയിപ്പും അവര്‍ത്തിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കേന്ദ്ര കാലാവസ്ഥാവകുപ്പ് തിങ്കളാഴ്ച പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിലും ചില ഇടങ്ങളില്‍ ഉയര്‍ന്ന താപനില 1.6 മുതല്‍ മൂന്ന‌് ഡിഗ്രിവരെ ശരാശരിയില്‍നിന്ന‌് കൂടുതലായെന്നും അറിയിച്ചിട്ടുണ്ട‌്. വടക്കന്‍ കേരളത്തിലെ ഒരുസ്ഥലത്ത് ഉയര്‍ന്ന താപനില ശരാശരിയില്‍നിന്ന‌് 3.7 ഡിഗ്രി കൂടുതലായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ രണ്ടുമുതല്‍ നാല‌് ഡിഗ്രിവരെ ചൂട് കൂടും. തിരുവനന്തപുരം കാലാവസ്ഥാകേന്ദ്രം പുറത്തുവിട്ട കണക്കുപ്രകാരം കോഴിക്കോട് ജില്ലയില്‍ 3.2 ഡിഗ്രിയും ആലപ്പുഴ 1.7, കൊച്ചി -1.4, പുനലൂര്‍ -1 .3, തിരുവനന്തപുരം സിറ്റി -1 .3 ഡിഗ്രിയും താപനില ഉയര്‍ന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിലും അടുത്ത അഞ്ചുദിവസം മിക്ക ജില്ലകളിലും താപനില ഉയരും. അടുത്ത 48 മണിക്കൂറില്‍ പൊതുവില്‍ രണ്ടുമുതല്‍ മൂന്ന‌് ഡിഗ്രിവരെ ചൂട് കൂടാം. സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടിവരുന്നു തൊഴില്‍സമയം പുനഃക്രമീകരിച്ച് ലേബര്‍ കമീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.