ദില്ലി: വിമാനത്താവളങ്ങളില്‍ അദാനി എന്റര്‍പ്രൈസസിന്റെ ബ്രാന്‍ഡ് നാമം പ്രദര്‍ശിപ്പിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). കമ്പനിയെയോ അതിന്റെ ഓഹരിയുടമകളെയോ തിരിച്ചറിയുന്ന രീതിയില്‍ വിമാനത്താവളങ്ങളെ മുദ്രകുത്തരുതെന്നാ യിരുന്നു കരാര്‍. ഇരു കൂട്ടരും ഒപ്പുവെച്ച അവകാശ ഉടമ്ബടിയില്‍ ലംഘനമുണ്ടായതായി കാണിച്ച് മംഗളുരു ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്ക് എഎഐയില്‍ നിന്ന് അറിയിപ്പ് ലഭിച്ചു. കരാര്‍ ലംഘിച്ച്, എല്ലാ ഡിസ്പ്ലേ ബോര്‍ഡുകളിലും അദാനി എയര്‍പോര്‍ട്ട്സ് എന്ന പേര് പ്രതിഫലിപ്പിക്കുന്നതായാണ് എഎഐ ചൂണ്ടിക്കാണിക്കുന്നത്.
രണ്ട് മാസം മുന്‍പ് അദാനി എന്റര്‍പ്രൈസസ് ഏറ്റെടുത്ത മംഗളൂരു, ലഖ്നൗ, അഹമ്മദാബാദ് തുടങ്ങിയ വിമാനത്താവളങ്ങളില്‍ ബ്രാന്‍ഡ് നാമം ഉപയോഗിക്കുന്നത് കരാറിന്റെ ലംഘന മാണെന്നാണ് എ എ ഐ ആരോപിക്കുന്നത്.
എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്നും കരാറിന്റെ നിബന്ധനകള്‍ കമ്ബനി പാലിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് വക്താവ് പറഞ്ഞു. ‘ഞങ്ങള്‍ ഉത്തരവാദിത്തമുള്ള ഒരു ബിസിനസ്സ് ഓര്‍ഗനൈസേഷനാണ്, ഞങ്ങളുടെ പങ്കാളികളുമായി സിവില്‍ വ്യോമയാന നിബന്ധനകള്‍ പാലിക്കുന്നതില്‍ ഞങ്ങള്‍ അതീവ ജാഗ്രത പാലിക്കുന്നു. ഓണ്‍-സൈറ്റ് ബ്രാന്‍ഡിംഗിനെക്കുറിച്ച് എഎഐ ചില വ്യക്തത തേടി, ഇതിന് കരാറിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി പ്രതികരിക്കുന്നു.