അക്ഷയ ഊർജ അവാർഡ്- വൈദ്യുതി മന്ത്രി എം.എം. മണി ഇന്ന് പ്രഖ്യാപിക്കും

144

തിരുവനന്തപുരം : 2018 ലെ സംസ്ഥാന സർക്കാർ അക്ഷയ ഊർജ അവാർഡ് വൈദ്യുതി മന്ത്രി എം.എം. മണി ഇന്ന് (ജൂൺ 18) രാവിലെ 11ന് നിയമസഭ മീഡിയ റൂമിൽ പ്രഖ്യാപിക്കും. ഊർജവകുപ്പ് സെക്രട്ടറി ഡോ.ബി.അശോക്, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിളള, ഇ.എം.സി.ഡയറക്ടർ കെ.എൽ. ധരേശൻ ഉണ്ണിത്താൻ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി.സി അനിൽകുമാർ, അനർട്ട് ജനറൽ മാനേജർ പി.ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും.

അക്ഷയഊർജരംഗത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്ന വ്യവസായിക വാണിജ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്.

അവാർഡ് ജേതാക്കളായ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപയും വ്യക്തികൾക്ക് അൻപതിനായിരം രൂപയുമാണ് സമ്മാനത്തുക. ഇതോടൊപ്പം ഫലകവും പ്രശസ്തി പത്രവും നൽകും.

NO COMMENTS