തിരുവനന്തപുരം : ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവ സാന്നിധ്യ മാറിയിച്ചുകൊണ്ട് മുന്നേറുന്ന തിരുവന ന്തപുരം വാഴമുട്ടം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ 1997 കാലഘട്ടത്തിൽ പഠിച്ചിരുന്നവരാണ് സാമൂഹിക അകലം പാലിച്ചു കൊണ്ട് അതേ സ്കൂൾ അങ്കണത്തിൽ തന്നെ ഇന്ന് വൈകുന്നേരം പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുന്നത് .
23 വർഷങ്ങൾക്ക് ശേഷമാണ് ഇവർ ഇങ്ങനെ ഒരു ഒത്തുചേരൽ .ഒരു വാട്സാപ്പ് ഗ്രൂപ്പ് ആദ്യം തുടങ്ങിയിരുന്നു . അതിലൂടെ ആശയ വിനിമയം നടത്തിയാണ് സമൂഹത്തിൽ നിർധരരായവരെ ഒരു കൈ സഹായം എത്തിക്കണമെന്ന് തീരുമാനമായത് . അങ്ങനെ കഴിഞ്ഞ ഒരുവർഷമായി ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാവുകയും പിന്നീട് പരിസ്ഥിതി സംരക്ഷണ മേഖലയിൽ മുൻതൂക്കം നൽകുകയും ആർ സി സി യിൽ ചികിത്സക്കു ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകിയും ഈ വാട്സപ്പ് ഗ്രൂപ്പ് ജീവ കാരുണ്യ പ്രവർത്തനത്തിൽ മുന്നേറി .ഇതിനിടയിൽ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു.
ജനങ്ങളിൽ ഭൂരിഭാഗവും ജീവിത സുഖങ്ങളിൽ മതിമറന്ന് മയങ്ങുന്നു എന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന ചില നാടുകളിലാണ് നമ്മൾ ജീവിക്കുന്നത് . സുഖ സമൃദ്ധിയിൽ ആറാടുന്നവരെന്ന് നാം കരുതുന്നവർ യഥാർഥത്തിൽ നൂറു ശതമാനം സുഖം അനുഭവിക്കുന്നവരായിരിക്കില്ല . അവർക്കുമുണ്ടാകും ശാരീരികമായ അവശതകളും മാനസികമായ വ്യഥകളും. മക്കളുടെ ഒരു നേരെത്തെ വിശപ്പടക്കാൻ പാടുപെടുന്നവർ ,ഒരു നേരത്തെ മരുന്ന് വാങ്ങാൻ കാശില്ലാത്ത വർ തുടങ്ങി നിരവധി പ്രശ്നങ്ങളുള്ളവരെ നമുക്ക് ചുറ്റും കാണാൻ കഴിയും.
നമുക്ക് ചുറ്റുമുള്ള നമ്മൾ അറിയുന്ന നമ്മളെ അറിയുന്ന അവസാനത്തെ മനുഷ്യന്റെ ദുരിതങ്ങളും പ്രയാസങ്ങളും അവസാനിക്കുമ്പോളാണ് നമ്മൾ ശരിയാകുന്നത് എന്നാണ് ഗ്രൂപ്പ് അഡ്മിൻമാരിലൊരാളായ ദിലീപ് പാച്ചല്ലൂർ നെറ്റ് മലയാളം ന്യൂസിനോട് പറഞ്ഞത്. അതോടൊപ്പം ഈ ഗ്രൂപ്പിലെ ഹൃദയ വിശാലതയുള്ള നല്ലവരായ സഹപാഠികൾക്ക് നന്ദിയും രേഖപ്പെടുത്തി .
വരും കാലഘട്ടങ്ങളിൽ ഇതിലും മെച്ചപ്പെട്ട ജീവകാരുണ്യ പ്രവർത്തനം നടത്തുകയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠന ചിലവുകൾ ഏറ്റെടുത്തതു അവരെ സമൂഹത്തിന്റെ മുൻ നിരയിൽ കൊണ്ടുവരുന്നതിനും ഈ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നു.
NB: സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും സ്കൂൾ അങ്കണത്തിൽ പൂർവ്വ വിദ്യാർഥി സംഗമം നടത്താൻ ബുദ്ധി മുട്ട് വന്നാൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ സാധ്യതയുള്ളതായി ഗ്രൂപ്പ് അഡ്മിൻ മാർ പറയുന്നു