കോൽക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖര്‍ദാ നിയമസഭാ മണ്ഡലത്തിലാണ് സംഭവം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രഹ്രാ മേഖലയില്‍ ചുമരിലെഴുതുകയായിരുന്ന മൂന്ന് ബിജെപി പ്രവര്‍ത്തകരാണ് അക്രമണത്തിന് ഇരയായത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടി.
ഞായറാഴ്ച, നെതുരാ ബസ്റ്റാന്‍ഡ് പരിസരത്ത് വച്ചുണ്ടായ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ ആക്രമണം.
പ്രദേശത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ട് ഘട്ടങ്ങളിലായാണ് പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.