തിരുവനന്തപുരം : ആറ്റിങ്ങല്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലെ സകാകയില്‍ 10 വര്‍ഷമായി ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന പെരുംകുളം ചരുവിള പുത്തന്‍ വീട്ടില്‍ അന്‍സില്‍ (42) ആണ് താമസസ്ഥലത്ത് മരിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. പിതാവ്: ഇല്യാസ് മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: സജീന. മക്കള്‍: അസീം ഷാ, മുഹമ്മദ് ആഷിര്‍, അന്‍സിയ. മൃതദേഹം സകാകയില്‍ ഖബറടക്കും