തിരുവനന്തപുരം : സർക്കാർ ആയുർവേദ കോളേജ് രചനാശരീര, ദ്രവ്യഗുണ വിജ്ഞാന, പ്രസൂതിതന്ത്ര & സ്ത്രീരോഗ, പഞ്ചകർമ്മ എന്നീ വകുപ്പുകളിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോമാരെ നിയമിക്കുന്നതിന് ജൂൺ 12ന് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുളളവർ ബയോഡേറ്റയും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും സഹിതം അന്ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം.