ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപക ലോക്ക്ഡൗണ്‍ മേയ് 17 വരെ നീട്ടിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളുടെ നിരോധനവും മേയ് 17 വരെ നീട്ടാന്‍ തീരുമാനിച്ചത്
അതേസമയം,അന്താരാഷ്ട്ര ചരക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. ലോക്ക്ഡൗണ്‍ കാലവധി പൂര്‍ത്തിയാക്കിയ ശേഷം മേയ് നാലു മുതല്‍ എയര്‍ ഇന്ത്യ അടക്കമുള്ള വിമാന സര്‍വ്വീസു കള്‍ പുനരാരംഭിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടാ യിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തി ലാണ് പുതിയ തീരുമാനം.